കേന്ദ്ര- സംസ്ഥാന ജി എസ് ടി നിയമങ്ങൾ ലളിത വൽക്കരിക്കണം.
കോഴിക്കോട്.മാളുകൾ, ഓൺലൈൻ വ്യാപാരം, ജി എസ് ടി സങ്കീർണത, വാണിജനികുതി കെട്ടിടങ്ങൾക്ക് അശാസ്ത്രീയജി. എസ്. ടി.കൂടി വന്നതോടെ തൊട്ടതിനൊക്കെ നികുതി ഭീകരത മൂലം നിരവധി ചെറുകിട, ഇടത്തര സ്ഥാപനങ്ങളും, കെട്ടിട ഉടമകളും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.2017ൽ ജി എസ് ടി ആവിഷ്കരിക്കുമ്പോൾ ഇന്ത്യ മുഴുവൻ ഒറ്റ നികുതി, ഒരേ വില, ഉൽപ്പന്നങ്ങൾക്ക് വില കുറയും, സർക്കാരുകൾക്കും, നികുതി ദായകർക്കും, ഒരുപോലെ ഗുണകരം എന്ന് പ്രഖ്യാപിച്ച് ഉദ്യോഗസ്ഥരും, നികുതി ദായകർക്കും വേണ്ടത്ര പഠനം നടത്താൻ അവസരം നൽകാതെ ധൃതിപിടിച്ച് നടപ്പാക്കിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് സിറ്റി മാർച്ച് അസോസിയേഷൻ യോഗം വിലയിരുത്തി. കേരള ജനറൽ സെയിൽ ടാക്സ്, വാല്യൂ ആഡഡ് ടാക്സ് സമ്പ്രദായ പ്രകാരം ഒരു സ്ഥലത്ത് കണക്കുകൾ ബോധിപ്പിക്കുന്നതിനു പകരം ഇപ്പോൾ കേന്ദ്ര സംസ്ഥാന ജിഎസ്ടി വകുപ്പുകളിൽ വെവ്വേറെ സമർപ്പിക്കേണ്ട അവസ്ഥയിലാണ്.
പൊതുജനങ്ങൾക്ക് നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത പെട്രോൾ ഡീസൽ എന്നിവ കോഴിക്കോട് കണ്ണൂർ ജില്ലകൾക്കിടയിൽ വരുന്ന മാഹിയിൽ ലിറ്ററിന് യഥാക്രമം 12, 14 രൂപ വില കുറവാണ്. കള്ളക്കടത്ത് മൂലം സർക്കാരിന് ലഭിക്കേണ്ട നികുതി പോലും ലഭിക്കുന്നില്ല.
യോഗത്തിൽ പ്രസിഡന്റ് കെ പി സുധാകരൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷെവലിയാർ സിഇ ചാക്കുണ്ണി യോഗം ഉദ്ഘാടനം ചെയ്തു. മുൻപ്രസിഡന്റ് എം ഐ അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. ജോഷി പോൾ, കെ.വി. മെ ഹബുബ്, ബാബുലാസർ, എം. ൻ. ഉല്ലാസൻ, അനിൽചെറിയാൻ, എം. കെ. ബിജു, കെ. പി. രാജു, സി. യു. ജോബ്,സി. സി. മനോജ്, സി. കെ. ബാബു,
ജനറൽ സെക്രട്ടറി നോവെക്സ് മൻസൂർ സി കെ സ്വാഗതവും ഖജാൻജി ബിജു പനക്കൽ നന്ദിയും രേഖപ്പെടുത്തി.
കെ പി സുധാകരൻ
പ്രസിഡണ്ട്
നോവെക്സ് മൻസൂർ
ജനറൽ സെക്രട്ടറി.
98474 12000