മലബാറിൽ എക്കണോമിക് ഫ്രീ സോൺ സ്ഥാപിക്കണം – മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഹമറിയാ ഫ്രീ സോൺ സാരഥികൾക്ക് സ്വീകരണം നൽകി

കോഴിക്കോട് : നിക്ഷേപ സമാഹരണത്തിനും,മലബാറിലെ കയറ്റ് – ഇറുക്കമതി സുഗമമാക്കി വാണിജ്യ – വ്യവസായ – മാർക്കറ്റിംഗ്, കാർഷിക, കൈത്തറി മേഖല പുരോഗതി ക്കും ഈ മേഖലയിൽ എക്കണോമിക് ഫ്രീ സോൺ സ്ഥാപിക്കുന്നതിന് കേരള സർക്കാർ മുൻകൈ എടുക്കണമെന്ന് മലബാർ ഡവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ ആവശ്യപെട്ടു.
സംസ്ഥാനത്ത് കൊച്ചിയിൽ മാത്രമാണ് എക്കണോമിക് ഫ്രീ സോൺ ഉള്ളത്. ചെരുപ്പ് നിർമ്മാണ കയറ്റുമതി രംഗത്ത് ഹബ്ബ് ആയാണ് കോഴിക്കോട് അറിയപെടുന്നത്. യുഎഇയിൽ മാത്രം 46 ഫ്രീ സോണുകൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.

ഹമരിയാ ഫ്രീ സോൺ അതോറിറ്റി കൊമേഴ്സ്യൽ ഡയറക്ടർ അലി സയിദ് അൽ ജർവാനെ മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രസിഡൻ്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി പൊന്നാട അണിയിക്കുന്നു.സെയിൽസ് മാനേജർ ഒമർ റാഷിദ്‌ അൽ ലിം, ഓവർസീസ് പ്രമോഷൻ മാനേജർ മുഹമ്മദ് ബഷീർ, പ്രസാദ് അസോസിയേറ്റ് ചെയർമാൻ സി.എ. ബ്യൂട്ടി പ്രസാദ്, അഡ്വ. എം.കെ. അയ്യപ്പൻ, പി.ഐ. അജയൻ എന്നിവർ സമീപം.

പ്രസാദ് അസോസിയേറ്റ്സ്, സി.എം.എ., ഇംസാർ, എന്നി സംഘടനകളുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. താജ് ഹോട്ടലിൽ നടന്ന ഹമരിയാ ഫ്രി സോൺ സെമിനാറിൽ മലബാർ ഡവലപ്മെന്റ് കൗൺസിലിനെ പ്രതിനിധീകരിച്ച് പ്രസിഡൻ്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പൻ, സെക്രട്ടറി പി.ഐ. അജയൻ എന്നിവർ പങ്കെടുത്തു. സെമിനാറിൽ പങ്കെടുക്കാൻ എത്തിയ ഹമരിയ ഫ്രീ സോൺ സാരഥികൾക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിന്റെ ആഭിമുഖ്യത്തിൽ ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി.

ഷെവലിയാർ സി.ഇ. ചാക്കുണ്ണി,
9847412000 പി.ഐ. അജയൻ,
9446407893.
19-11-2024.
കോഴിക്കോട്.

Comments (0)
Add Comment