തിരുവനന്തപുരം :-തിരുവനന്തപുരം കാട്ടാക്കട സ്വദേശികൾ അഞ്ചു വർഷങ്ങൾക്ക് മുമ്പ് ദുബായിൽ തുടങ്ങി വിജയിച്ച മുട്ടാസ് ചോക്ലേറ്റ് ഇനി മുതൽ കേരളത്തിലും ലഭ്യമാകും.
കാട്ടാക്കടയിലെ കട്ടാൽ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് സെൻട്രലിൽ നിന്നും സോക്കോയ മുട്ടാസ് ചോക്ലേറ്റ് ലഭിക്കും
ഇതിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് ഹോട്ടൽ സൗത്ത് പാർക്കിൽ വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു.
ചടങ്ങിൽ കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് അധ്യക്ഷത വഹിച്ചു.
വി കെ പ്രശാന്ത് എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
കിത്രിമ ഫ്ലേവറുകൾ ഒന്നുമില്ലാത്ത വേറിട്ടൊരു ചോക്ലേറ്റാണ് മുട്ടാസ് എന്ന് മാനേജിംഗ് ഡയറക്ടർ ഷീബ ബൈജു പറഞ്ഞൂ.
അറബി നാടിന്റെ മധുരവും മലയാളനാടിന്റെ ദ്രവ്യ സുഗന്ധവും ചേർന്നതാണ് കനഫ പിസ്റ്റാച്ചിയോയെന്ന് ഡയറക്ടർമാരായ ഹാൻസൻ ജോർജും ശ്രദ്ധ ഷീബ ബൈജുവും പറഞ്ഞൂ.