മൂന്ന് വ്യത്യസ്ത ഭാഷകളില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി

ദോഹ. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ മോട്ടിവേഷണല്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി ഖത്തറിലെ മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഇംഗ്‌ളീഷ്, അറബിക്, മലയാളം എന്നീ ഭാഷകളില്‍ പുസ്തകമെഴുതി ഈ അപൂര്‍വ ബഹുമതി സ്വന്തമാക്കിയത്.സക്‌സസ് മന്ത്രാസ് എന്ന പേരില്‍ ഇംഗ്‌ളീഷില്‍ പുസ്തകം ജൂലൈ മാസം പുറത്തിറങ്ങിയിരുന്നു. ത അ് വീദാത്തുന്നജാഹ് എന്ന പേരില്‍ അറബിയിലും വിജയമന്ത്രങ്ങള്‍ ഏഴാം ഭാഗം എന്ന പേരില്‍ മലയാളത്തിലും പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും.
പുസ്തകങ്ങളുടെ ഔപചാരികമായ പ്രകാശനം നവംബര്‍ 6 മുതല്‍ 17 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന നാല്‍പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ നടക്കും.

ഖത്തറിലും ഇന്ത്യയിലും പ്രകാശന ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി ബുക്‌സാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

Comments (0)
Add Comment