അഖില കേരള ധീവരസഭ തിരുവനന്തപു ജില്ലാസമ്മേളനം 2025 ജനുവരി 4, 5 തീയതികളിൽ

പാച്ചല്ലൂർ കയർ സംഘം ഹാളിൽ വച്ച്
നടത്തുന്നതിന് ഇന്ന് (8.12.24) കൂടിയ ജില്ലാ കമ്മിറ്റി യോഗംതീരുമാനിച്ചു.
ജനുവരി 4 ന് ഭരണസമിതി തെരഞ്ഞെടുപ്പും, 5 ന് രാവിലെ 10 മണി മുതൽ ഒരു മണിവരെപ്രതിനിധിസമ്മേളനവും, വൈ: 3 മണിക്ക്
പണ്ഡിറ്റ് കറുപ്പൻ വിദ്യാഭ്യാസ അവാർഡദാന സമ്മേളനവും നടത്തുന്നതാണ്. ജില്ലാ പ്രസിഡൻറ് പനത്തുറ പി. ബൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാസെക്രട്ടറി കാലടി സുഗതൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ആർ. സുരേഷ് കുമാർ ,നെല്ലിയോട് ഗിരീശൻ, എസ്. പ്രശാന്തൻ, പി കെ. സന്തോഷ് ജി.നാഗേന്ദ്രൻ, ആർ.മനോജ്, ബി.എൻ. ബിനു, നീറമൺകര സജീവ്, അനിൽകുമാർ, അരുൺ.ജെ. എന്നിവർ പ്രസംഗിച്ചു.

Comments (0)
Add Comment