തിരു :രാജ്യത്തെ മതേതരത്വം സംരക്ഷിക്കാൻ സംഘപരിവാർ അജണ്ടകളെ ചെറുത്തുതോൽപ്പിക്കാൻ മതേതര കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുൻ മന്ത്രി നീലലോഹിദദാസ് നാടാർ അഭിപ്രായപ്പെട്ടു. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിസംബർ 6 ഫാസിസ്റ്റു വിരുദ്ധ ദിനാചരണം പാളയം രക്തസാക്ഷിമണ്ഡപത്തിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയ സംരക്ഷണ നിയമം നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ കൊടിയ വഞ്ചനയാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വർക്കിങ് പ്രസിഡന്റ് എം ബഷറുള്ള അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സബീർ തൊളിക്കുഴി,നസീർ തോളിക്കോട്, ഹിദായത്ത് ബീമാപ്പള്ളി, ബുഹാരി മന്നാനി, സജീദ് പാലത്തിങ്കര, നസീർ മൗലവി, വിഴിഞ്ഞം ഹക്കിം, വി എസ് സുമ, അർഷദ് ഇക്ബാൽ, മുജീബ് മീനാറ,താജുദ്ദീൻ ബീമാപ്പള്ളി, മുഹമ്മദ് സജിൽ, ഡോ. ഷാജി ജേക്കബ്, അഷ്‌കർ, നിസാർ കുരിശടിമുക്ക് തുടങ്ങിയവർ സംസാരിച്ചു