ജെസാ ജാസിമിന് ഐ. എ.എഫ്.സി.യുടെ ഒന്നാം സമ്മാനം

പേയാട് :ഇന്ത്യയും-യു.എ.ഇ. അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ നടത്തിയ ഉപന്യാസം മത്സരത്തിൽ പേയാട് വിട്ടിയം കാർമൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ജെസാ ജാസിമിന് ഒന്നാം സമ്മാനം കരസ്ഥമാക്കി. യു.എ.ഇ.യുടെ 53മത് ദേശീയ ദിനത്തോടനുബന്ധിച്ച് ഈദുൽ ഇത്തിഹാദ് 2024, ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്ററാണ് മത്സരം സംഘടിപ്പിച്ചത്. ഡിസംബർ 2ന് തിരുവനന്തപുരത്ത് ബോബൻ റസിഡൻസിയിൽ നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നൽകുമെന്ന് ഐ.എ. എഫ്.സി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ബാബു ജോസഫ് ജോൺ അറിയിച്ചു. ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായിരിക്കും.

Comments (0)
Add Comment