അമ്മമാരെ തെരുവിൽ ഉപേക്ഷിക്കുന്ന വർത്തമാനകാലത്തോട് ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ദേവകി എന്ന ഹ്രസ്വചിത്രം…
തലമുറകൾ തമ്മിലുള്ള പൊരുത്തക്കേടുകളുടെ പേരിൽ മാറ്റി നിർത്തപ്പെടേണ്ടവരാണോ നമ്മുടെ അമ്മമാർ എന്ന ചോദ്യം ചിത്രം ഉന്നയിക്കുന്നു. ഒപ്പം, ലഹരിക്ക് അടിമപ്പെടുന്ന കൗമാരങ്ങളോട് സമൂഹം പുലർത്തേണ്ട ജാഗ്രതയെപ്പറ്റിയുള്ള ഓർമപ്പെടുത്തൽ കൂടിയുണ്ട് ദേവകി എന്ന ചിത്രത്തിൽ.വയനാട് എക്സ്പോർട്ട് എം. ഡി ഷാജി പുളിമൂട്ടിൽ,നിർമിക്കുന്ന ദേവകിയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും ആയ മഞ്ജു ഇലന്തൂർ ആണ്.ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിയമസഭ ഡെപ്യൂട്ടി സ്പീക്കറും..പോസ്റ്റർ പ്രകാശനം മലയാള സിനിമയുടെ മുതിർന്ന സംവിധായകനും കഥാകൃത്തുമായ കവിയൂർ ശിവകുമാറും പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ നിർവഹിച്ചുഹിച്ചിരുന്നു.ദേവകിയിലെ കവിതയുടെ മ്യൂസിക് ലോഞ്ചിങ്ങ് ആണ് ചിത്രത്തിൽ കവിത ആലപിച്ച ജി വേണുഗോപാൽ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എം. ആർ. ഗോപകുമാറിന് നൽകി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ പ്രകാശിപ്പിച്ചത്.സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ചെയ്തിട്ടുള്ള ഈ ചിത്രം.വിവിധ സ്കൂളുകളിലും, കോളേജുകളിലും, കുടുംബശ്രീകളിലും മറ്റ് സേവന തൽപരതയുള്ള സംഘടനകളിലുടെ സമൂഹത്തിലേക്ക് എത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനായി അധികാരികളുമായി ചർച്ചചെയ്യുമെന്നും ചിത്രത്തിന്റെ നിർമ്മാതാവ് ഷാജി പുളിമൂട്ടിൽ പറഞ്ഞു.