നെടുമങ്ങാട് സാംസ്കാരിക വേദിയുടെ സ്നേഹാദരവ്

നെടുമങ്ങാട് :കേരള യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്ര എം എ ഇക്കണോമിക്സ് വിഭാഗത്തിൽ ഫസ്റ്റ് ക്ലാസ്സ്‌ നേടിയ
നെടുമങ്ങാട് പഴകുറ്റി സ്വദേശിയായ ശരണ്യ ചന്ദ്രൻ ന്നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വസതിയിൽ എത്തി
നെടുമങ്ങാട് സാംസ്കാരിക വേദി രക്ഷാധികാരി റ്റി.അർജുനനും,
വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാറും വേദി ഭാരവാഹികളുടെ സാന്നിധ്യത്തിൽ മോമെന്റോ നൽകിയും, പൊന്നാട അണിയിച്ചും
സ്നേഹാദരവ് നൽകി ആദരിച്ചു.മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായർ, തങ്ക സ്വാമി പിള്ള,തോട്ടുമുക്ക് പ്രസന്നൻ, നൗഷാദ് കായ്പ്പാടി, മൂഴിയിൽ മുഹമ്മദ് ഷിബു, സി രാജലക്ഷ്മി, നെടുമങ്ങാട് എം നസീർ, ഇല്യാസ് പത്താംകല്ല്, പുലിപ്പാറ യൂസഫ്,പഴകുറ്റി രവീന്ദ്രൻ,വഞ്ചുവം ഷറഫ്,
തോട്ടുമുക്ക് വിജയൻ,വെമ്പിൽ സജി,ഹരികുമാർ, ചന്ദ്രൻ, രേണുക
തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് മധുര വിതരണവും നടത്തി.

Comments (0)
Add Comment