പരിമിതികളിലും അതിജീവന പോരാട്ടത്തിന് ഉദാത്ത മാതൃകയാണ് ആസ്സിം വെളി മണ്ണ. മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം. ശാരീരിക പരിമിതികളെ അതിജീവിച്ചുകൊണ്ട്, പരിമിതികളിലും അതിജീവനം ജീവിതത്തിന്റെ ഭാഗമാണെന്ന് തെളിയിച്ചുകൊണ്ട് , വിദ്യാഭ്യാസ- കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന മുഹമ്മദ് ആസിം വെളിമണ്ണ യുവതലമുറയ്ക്ക് മികച്ച മാതൃകയും പ്രചോദനവുമാ ണെന്ന്, കേരളസംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ ഭിന്നശേഷി പുരസ്കാരത്തിന് തെരഞ്ഞെടുത്ത , മുഹമ്മദ് ആസിം വെളിമണ്ണയ്ക്ക്, ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറയുകയുണ്ടായി. ചെറിയ വൈകല്യങ്ങളുടെ പേരിൽ പോലും ജീവിതത്തെ നിരാശയോടെ കാണുന്ന ആധുനിക സമൂഹത്തി്ന് മുന്നിൽ 90% പരിമിതികളോടുകൂടി ജീവിക്കുന്ന ആസ്സിം വെളിമണ്ണയുടെ കായികരംഗത്തെ മികച്ച പ്രകടനങ്ങൾ അനുകരണീയമാണെന്നും അദ്ദേഹം തുടർന്ന് പറയുകയുണ്ടായി. ഇസ്ലാമിക കൾച്ചറ അസോസിയേഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന സമ്മേളനത്തിൽ സെക്രട്ടറി എ .അബൂബക്കർ സ്വാഗതം ആശംസിച്ചു. മോട്ടിവേറ്റർ ബഷീർ എടതാ ട്ട് മുഖ്യ അതിഥിയായിരുന്നു, പിതാവായ മുഹമ്മദ് ഷാഹിദ്, ഭാരവാഹികളായ നിസാർ അഹമ്മദ് ,ഖാദർ റൂബി, അബ്ദുൽ കലാം, സൈദ് അലി, അൻവർ, ഷാഫി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Comments (0)
Add Comment