പ്രവാസികൾക്കായി സെമിനാർ സംഘടിപ്പിക്കുന്നു

തിരു. ജനുവരി 9, 10,11 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 23-ാമത് പ്രവാസി ഭാരതീയ ദിനാഘോഷം (കേരള) അനുബന്ധിച്ചു മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും
പരിഹാര മാർഗ്ഗങ്ങൾ
കണ്ടെത്തുന്നതിനും വേണ്ടി ഒരു ദിവസം പൂർണ്ണമായി സെമിനാറുകൾ സംഘടിപ്പിക്കുന്നു.
മടങ്ങിയെത്തിയവരുടെ തൊഴിൽ സംരംഭങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ, പ്രോജക്ട് തയ്യാറാക്കൽ തുടങ്ങിയവ സെമിനാറിൽ നിന്നും ലഭിക്കും.
ജനുവരി 10-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 98471 31456 എന്ന വാട്സ് ആപ്പ് നമ്പരിലോ, pravasibharathibulletin@gmail.com എന്ന മെയിൽ വഴി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
—————————

പ്രിയ സുഹൃത്തെ.
ഈ വാർത്ത പ്രസിദ്ധം ചെയ്ത്
സഹകരിച്ചാലും
സസ്നേഹം
പ്രവാസി ബന്ധു
ഡോ. എസ്. അഹമ്മദ്

Comments (0)
Add Comment