ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയിലുടെ സോഷ്യലിസ്റ്റ് ചിന്താധാരയുടെ ഭാഗമായി അവസാന നിമിഷം വരെ മാതൃക സോഷ്യലിസ്റ്റായി പ്രവർത്തിച്ച് ജനതാദൾ ജില്ലാ വൈസ് പ്രസിഡൻ്റ്, ലോക്ദൾ നേമം നിയോജക മണ്ഡലം പ്രസിഡൻ്റ്,
കാമരാജ് ഫൗണ്ടേഷൻ്റെ കേന്ദ്രകൗൺസിൽ അംഗം തുടങ്ങിയ ചുമതലകൾ വഹിക്കുകയും ,ഗാന്ധിയൻ ബാല കേന്ദ്രങ്ങളുടെ മുൻനിര പ്രവർത്തകനുമായിരിന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് അന്തരിച്ച ബാലരാമപുരം സി. സദാനന്ദൻെ അനുശോചനയോഗം സി പി ഐ (എം) നേമം എരിയാ സെക്രട്ടറി അഡ്വ എ. പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ എൽ ഡി എഫ് നേതാക്കളായ ഡോ എ. നീലലോഹിതദാസ് Ex MP , ബാലരാമപുരം സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ്, ഡോ.എൻ എം. നായർ ,പരശു വയക്കൽ രാജേന്ദ്രൻ, സി.പി ഐ ജില്ലാ കൗൺസിലംഗം എം.എച്ച് സലിം, ബാലരാമപുരം സഹകരണ ബാങ്ക് പ്രസിഡൻ്റ് എസ . രാധാകൃഷൻ, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ, അഡ്വ. ജി. മുരളീധരൻ, നെല്ലിമൂട് പ്രഭാകരൻ, റൂഫസ് ഡാനിയേൽ, എം .ബാബുജാൻ, വിഴിഞ്ഞം ജയകുമാർ, T വിജയൻ, കരിച്ചൽ ഗോപാല കൃഷ്ണൻ,അരുമാനൂർ എസ് മുരുകൻ, എസ കെ വിജയകുമാർ,കോവളം രാജൻ, R ബാഹുലേയൻ, ആർ അനീഷ് കുമാർ, ജെ. വൽത്സലകുമാരി,എം.കെ രഘു തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി