കൊല്ലം:മുനമ്പത്തെ 404.76 ഏക്കർ സ്ഥലം വഖഫ് തന്നെയാണെന്ന് കേരള ഹൈക്കോടതി ഉൾപ്പെടെയുള്ള വിവിധ കോടതികളും 1960ലെ തിരുകൊച്ചി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി പി.റ്റി.ചാക്കോ മുതൽ ഇന്നത്തെ വഖഫ് വകുപ്പ് മന്ത്രി കേരള നിയമസഭയിലെ ഏഴാം സമ്മേളനത്തിൽ പതിനഞ്ചാം നമ്പരിൽ നൽകിയ മറുപടിയിലും വ്യാഖ്യാനങ്ങൾക്ക് പഴുതില്ലാത്ത വിധം തറപ്പിച്ചു പറഞ്ഞിട്ടുള്ളതാണ് മറിച്ചുള്ള വ്യാഖ്യാനങ്ങൾ അവിടുത്തെ വൻകിട ഭൂമികയ്യേറ്റകാരായ മാഫിയകളെ സഹായിക്കാനുള്ളതാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ലീഗൽ ഫോറം സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു അവിടുത്തെ നിരപരാധികളായ താമസക്കാർക്ക് അനുയോജ്യമായ പുനരധിവാസം ഉറപ്പാക്കി മുനമ്പം വക്കഫ്ഭൂമി പ്രശ്നം രമ്യമായി സർക്കാരിന് പരിഹരിക്കാൻ കഴിയുമെന്നിരിക്കെ വിഷയം അനന്തമായി നീട്ടി കൊണ്ടു പോകുന്നത് വൻകിട കയ്യേറ്റക്കാരെസഹായിക്കാൻ മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനു നൽകിയ ടൈംസ് ഓഫ് റഫറൻസിൽ വഖഫ് സംരക്ഷണത്തെ സംബന്ധിച്ച് യാതൊരു നിർദ്ദേശവും ഉൾക്കൊള്ളിക്കാതെ വൻകിട കയ്യേറ്റക്കാരെ ഉൾപ്പെടെ എങ്ങനെ നിലനിർത്താം എന്നുള്ളതിനെ സംബന്ധിച്ചുള്ള അന്വേഷണമായി മാത്രം മാറുന്നതിൽ യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു . ആയതിനാൽ ടേംസ് ഓഫ് റഫറൻസിൽ ആശങ്കയകറ്റത്തക്ക നിലയിൽ മാറ്റം വരുത്തണമെന്ന് യോഗം സർക്കാരിനോട്ആവശ്യപ്പെട്ടു കുടിയൊഴിപ്പിക്കുന്ന സാധാരണ ജനങ്ങളുടെ പുനരധിവാസത്തിന്ഗവൺമെൻറ് നിലക്കൽ മോഡൽ പാക്കേജ് നടപ്പിൽവരുത്തി പരിഹാരം സാധ്യമാക്കണമെന്നും യോഗം നിർദ്ദേശിച്ചു ലീഗൽ ഫോറം സംസ്ഥാന ചെയർമാൻ അഡ്വ:ടിപിഎം ഇബ്രാഹിം ഖാൻ അധ്യക്ഷനായിരുന്നു