വയോജന സൗഹൃദ കർമ്മ പദ്ധതിയുടെ ഭാഗമായി വെള്ളാർ വാർഡിൽ വയോജനോത്സവം സംഘടിപ്പിച്ചു

തിരുവനന്തപുരം നഗരസഭാ നടപ്പാക്കുന്ന വയോജന സൗഹൃദ കർമ്മ പദ്ധതിയുടെ ഭാഗമായി വെള്ളാർ വാർഡിൽ വയോജനോത്സവം സംഘടിപ്പിച്ചു.ഇന്ന് (11.12.24) രാവിലെ 10 മണിക്ക് വാഴമുട്ടം പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം ഹാളിൽ നടന്ന പരിപാടി കൗൺസിലർ പനത്തുറ പി ബൈജു. മുതിർന്ന അമ്മക്കും അച്ഛനും കേക്ക് മുറിച്ച് മധുരം നൽകി ഉദ്ഘാടനം ചെയ്തു. ഡി.ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: സുനിൽ(മെഡിക്കൽഓഫീസർ(സി.എച്ച്.സി.വിഴിഞ്ഞം)ആരോഗ്യ കേന്ദ്രം, വിഴിഞ്ഞം,
ഹെൽത്ത്സൂപ്പർവൈസർ ജയചന്ദ്രൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ
രജിതാറാണി, കെ.എസ് നടേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജ്കുമാർ, എ.ആർ.സിന്ധു,
ജൂനിയർ പബ്ലിക് നഴ്സുമാരായ ആശാലക്ഷ്മി, പ്രശോഭ, ശ്യാമ, അഞ്ചു എന്നിവർ പ്രസംഗിച്ചു. നൂറോളം വൃദ്ധജനങ്ങൾ പങ്കെടുത്തു.
അമ്മമാർ പാട്ടുകൾ പാടി, ആതിര
നൃത്തം അവതരിപ്പിച്ചു., യാസ്മിൻ ഗാനങ്ങൾ ആലപിച്ചു., വൽസല
യോഗപരിശീലന നൽകിയും ഏറെ ആസ്വാദ്യകരമായ വയോജനോത്സവം ഒരു മണിക്ക് അവസാനിച്ചു.

Comments (0)
Add Comment