വിഴിഞ്ഞം പ്രസ്സ് ക്ലബ്ബിന്റെ വാർഷിക ആഘോഷവും ക്രിസ്മസ് ആഘോഷവും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു

വിഴിഞ്ഞം പ്രസ്സ് ക്ലബ് പ്രസിഡന്റ്‌ അയൂബ്ഖാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉൽഘാടനം ചെയ്തു. കോവളം എം എൽ എ അഡ്വ എം വിൻസെന്റ് മുഖ്യാതിഥി ആയിരുന്നു. കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ കമാൻഡന്റ് ജി ശ്രീകുമാർ വീശിഷ്ടാതിഥി ആയിരുന്നു. അതിയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എൽ റാണി വെങ്ങാനൂർ പഞ്ചായത്തു പ്രസിഡന്റ്‌ ആർ എസ് ശ്രീകുമാർ, കോട്ടുകാൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ കെ ചന്ദ്രലേഖ, കരുംകുളം ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ ഫ്രീഡാസൈമൺ, ജില്ലാ പഞ്ചായത്തു പ്രസിഡന്റ്‌ ഭഗത് റൂഫസ്, വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു, തിരുവല്ലം വാർഡ് കൗൺസിലർ വി സത്യവതി, മുതിർന്ന മാധ്യമ പ്രവർത്തകൻ രമേശ്‌ ബാബു അദാനി ഗ്രൂപ്പ്‌ കോർപ്പറേറ്റ് അഫായേഴ്‌സ് ഹെഡ് അനിൽ ബാലകൃഷ്ണൻ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് കോവളം സി ഈ ഓ റ്റി യു ശ്രീപ്രസാദ് സി പി ഐ എം കോവളം ഏരിയ സെക്രട്ടറി അഡ്വ എസ് അജിത്, സി പി ഐ കോവളം മണ്ഡലം സെക്രട്ടറി കാഞിരംകുളം ഗോപാലകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിഴിഞ്ഞം പ്രസ്സ് ക്ലബ് സെക്രട്ടറി സി ഷാജിമോൻ സ്വാഗതവും വിഴിഞ്ഞം പ്രസ്സ് ക്ലബ് ട്രഷറർ എസ് രാജേന്ദ്രകുമാർ കൃതജ്ഞതയും പറഞ്ഞു. ചടങ്ങിൽ വിഴിഞ്ഞം എസ് എഛ് ഓ ആയിരുന്ന നിലവിൽ കന്റോൺമെന്റ് എസ് എഛ് ഓ പ്രജീഷ് ശശി, പെർഫെക്റ്റോ ലോജിസ്റ്റിക്സ് ഡയറക്ടർ മുക്കംപാലമൂട് രാധാകൃഷ്ണൻ എസ് എസ് എൽ സിക്ക് എല്ലാവിഷയത്തിനും എ പ്ലസ്‌ നേടിയ ആഷിത എസ് രാജ് മാധ്യമ പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ അയൂബ്ഖാൻ, മാധ്യമ പ്രവർത്തകൻ രാജേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Comments (0)
Add Comment