തിരു: പ്രവാസി ഭാരതീയരുടെ വിവിധ സംഘടനകളുടെ അന്താരാഷ്ട്ര ഏകോപന സമിതിയായ പ്രവാസി കൺക്ലേവ് ട്രസ്റ്റിന്റെ ലജന്ററി പുരസ്ക്കാരം പ്രമുഖ
പ്രവാസി സംഘാടകനും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന് ലഭിച്ചു.
കൊച്ചി മറൈൻ ഡ്രൈവ് ക്ലാസിക് ഇംപീരിയൽ ക്രൂയിസിൽ നടത്തിയ പ്രവാസി അന്താരാഷ്ട്ര പ്രവാസി സംഗമത്തിൽ വച്ച് സുപ്രീം കോടതി മുൻ
ചീഫ് ജസ്റ്റീസ് കുര്യൻ
ജോസഫ് അവാർഡ്
സമ്മാനിച്ചു. ശരീരം ക്കൊണ്ട് പുറത്താണെങ്കിലും മനസ് ക്കൊണ്ടു തന്റെ ജന്മദേശത്താണ് പ്രവാസികൾ. അത് ക്കൊണ്ട് ലെജന്റ് പുരസ്ക്കാരങ്ങൾക്കർഹരാണ് പ്രവാസികളും മടങ്ങിയെത്തിയവരുമെന്നു ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. എം.എൽ.എ മാരായ ടി.ജെ. വിനോദ്, അഡ്വ. മോൻസ് ജോസഫ് , റോജി എ എം ജോൺ , വേണു രാജാമണി, കെ. ഫ്രാൻസിസ് ജോർജ്, ഗോപിനാഥ് മുതുകാട്, കോൺക്ലേവ് ചെയർമാൻ അലക്സ് വിളനിലം കോശി, ജനറൽ സെക്രട്ടറി പോൾ കറുകപ്പള്ളി എന്നിവർ സന്നിഹിതരായി.