ധീവര സഭ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വർണ്ണശബളമായ ഘോഷയാത്രയും പണ്ഡിറ്റ്‌ കറുപ്പൻ അനുസ്മരണവും പണ്ഡിറ്റ്‌ കറുപ്പൻ അവാർഡ് വിതരണവും സംഘടിപ്പിച്ചു

ധീവര സഭ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വർണ്ണശബളമായ ഘോഷയാത്രയും പണ്ഡിറ്റ്‌ കറുപ്പൻ അനുസ്മരണവും പണ്ഡിറ്റ്‌ കറുപ്പൻ അവാർഡ് വിതരണവും സംഘടിപ്പിച്ചു. പണ്ഡിറ്റ്‌ കറുപ്പൻ സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്റ്‌ എസ് പ്രശാന്തന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉൽഘാടനം ചെയ്തു. അഡ്വ എം വിൻസെന്റ് എം എൽ എ അവാർഡ് വിതരണം നിർവഹിച്ചു. എസ്. സുരേഷ്, പൂന്തുറ ശ്രീകുമാർ, പനത്തുറ പി ബൈജു, കാലടി സുഗതൻ, എം ആർ മോഹനൻ, ആർ സുരേഷ് കുമാർ, മോളി അജിത്തു എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയ്ക്ക് പാടശ്ശേരി ഉണ്ണി, എൻ വി ഗണേഷ്കുമാർ, കെ എസ്. ഗിരീഷ്കുമാർ, പി എ രാജേഷ്, ശാന്തി ശിശുപാലൻ, ഐ. എസ് അജിത, എസ്. പത്മകുമാരി, എ. ബിന്ദു എന്നിവർ നേതൃത്വം നൽകി.

Comments (0)
Add Comment