നാഷണൽ പോസ്റ്റൽ ആൻഡ് ആർ എം എസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

തിരുവനന്തപുരം : നാഷണൽ പോസ്റ്റൽ ആൻഡ് ആർ എം എസ് പെൻഷനേഴ്സ് അസോസിയേഷൻ പന്ത്രണ്ടാമത് സംസ്ഥാന സമ്മേളനം
മുൻ എം പി എൻ.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.
ഐ എൻ സി യൂ സി ദേശീയ പ്രവർത്തക സമിതി അംഗം ഡോ വി. എസ് അജിത് കുമാർ അധ്യക്ഷനായിരുന്നു.ഡി സി സി വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി, ആറ്റിങ്ങൽ സതീഷ്, പുല്ലമ്പാറ പൂക്കുഞ്ഞ്, എച്ച്. ബഷീർ,ശാസ്തവട്ടം രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

നാഷണൽ പോസ്റ്റൽ ആൻഡ് ആർ എം എസ് പെൻഷനേഴ്സ് അസോസിയേഷൻ പന്ത്രണ്ടാമത് സംസ്ഥാന സമ്മേളനം മുൻ എം പി എൻ.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

മുതിർന്ന പെൻഷൻകാരെ സമ്മേളനത്തിൽ ആദരിച്ചു.
എട്ടാം കേന്ദ്ര ശമ്പള കമ്മീഷനെ നിയമിക്കണമെന്നും യൂണിഫൈഡ് പെൻഷൻ സ്കീമിൽ ഗ്രാമീൺ ഡാക്ക് സേവകരെ ഉൾപ്പെടുത്തി പെൻഷൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ആരോഗ്യ സെമിനാർ ഡോ. സ്മിത കിരൺ ഉദ്ഘാടനം ചെയ്തു.സ്ത്രീകളിലെ സ്തനാർബുദത്തെ ആസ്പദമാക്കി ഡോ. അൻസാർ പി. പി ക്ളാസെടുത്തു.എസ്. ശിവൻകുട്ടി അധ്യക്ഷനായിരുന്നു.കലാസാഹിത്യ സദസ്സ് കവി രവി മടവൂർ ഉദ്ഘാടനം ചെയ്തു. കവി കുടവനാട് സുരേന്ദ്രൻ കവിതകൾ ആലപിച്ചു. സിനി ആർട്ടിസ്റ്റ് സി. രാജേന്ദ്രൻ അധ്യക്ഷനായിരുന്നു.കെ. സുരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം എഫ് എൻ പി ഒ അഖിലേന്ത്യാ അസ്സിസ്റ്റന്റ് സെക്രട്ടറി എം.എസ് ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എസ്. സുരേഷ്കുമാർ, സി. ത്രിവിക്രമൻ നായർ, ലതിക കെ. രവി, പി.ലളിത തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി കെ.സുരേന്ദ്രൻ നായർ (പ്രസിഡന്റ്), സി.രാജേന്ദ്രൻ, കുടവനാട് സുരേന്ദ്രൻ, (വൈസ് പ്രസിഡന്റുമാർ), പുല്ലമ്പാറ പൂക്കുഞ്ഞ് (സെക്രട്ടറി), നെല്ലനാട് മുരളി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

റഹിം പനവൂർ
ഫോൺ : 9946584007

Comments (0)
Add Comment