വിലാസിനി നോവൽ പുരസ്കാരം സമ്മാനിച്ചു

വിലാസിനി സ്മാരക സമിതി ഏർപ്പെടുത്തിയ വിലാസിനി നോവൽ പുരസ്കാരം മുൻമന്ത്രിയും പ്രഭാത് ബുക്ക് ഹൗസ് ചെയർമാനുമായ ശ്രീ . സി.ദിവാകരൻ അഡ്വ എ നസിറക്കു സമ്മാനിച്ചു. ഫലകവും പ്രശസ്തി പത്രവും മുപ്പതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. അന്ധവിശ്വാസങ്ങൾക്കും അനാചാരത്തിനും മതവിലക്കുകൾക്കും എതിരെയുള്ള ധീരതയുടെയും പൊളിച്ചെഴുത്തിന്റെയും പ്രകാശനമാണ് പുരസ്കാര നോവലായ ‘ ഉച്ചാടനം ‘ എന്ന് ശ്രീ .സി. ദിവാകരൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ വിലാസിനി സ്മാരക സമിതി ജനറൽ കൺവീനർ കെ .പി .സായ്രാജ്, വൈസ് ചെയർമാൻ അഡ്വക്കേറ്റ് എസ് കെ സുരേഷ് പള്ളിയറ ശ്രീധരൻ എന്നിവർ സംബന്ധിക്കുകയുണ്ടായി. ചടങ്ങിനോടൊപ്പം വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവർക്ക് ശ്രേഷ്ഠ അവാർഡുകളും നൽകുകയുണ്ടായി.

Comments (0)
Add Comment