കളഞ്ഞു കിട്ടിയ രേഖകളും, രൂപയും ഉടമസ്ഥനെ തിരിച്ച് ഏൽപ്പിച്ചു

നെടുമങ്ങാട്: ശാരീരിക വൈകല്യം ഉണ്ടായിട്ടുപോലും കളഞ്ഞു കിട്ടിയ
രേഖകളും, രൂപയും യഥാർത്ഥ ഉടമസ്ഥനെ തിരിച്ചു ഏൽപ്പിക്കാൻ മനസ്സ് കാണിച്ച ഇരിഞ്ചയം കുശർകോട് സ്വദേശിയായ ലോട്ടറി കച്ചവടം നടത്തുന്ന അഭിലാഷ് പൂവച്ചൽ സ്വദേശിയായ
മനുവിന് നേതാജി ഗ്യാസ് ഏജൻസി ഗോഡൗൺ കീപ്പർ വേങ്കവിള സതീശൻ, നെടുമങ്ങാട് സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ്, സുനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ രേഖകളും, രൂപയും കൈമാറി.

Comments (0)
Add Comment