നെല്ലിക്കാട് ഖാദിരിയ്യ ഇസ്ലാമിക് അക്കാദമി വാർഷികം തിരു : പോത്തൻകോട് നെല്ലിക്കാട് ഖാദിരിയ്യ അറബിക് കോളേജ് വാർഷിക സമ്മേളനവും നെല്ലിക്കാട് സൈനുൽ ആബ്ദീൻ മുസ്ലിയാർ അനുസ്മരണ സമ്മേളനവും ഖാദിരിയ്യ നഗറിൽ വൈസ് ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ: തോന്നക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു.
പി ആർ ഒ തെക്കൻ സ്റ്റാർ ബാദുഷ,എം ബാലമുരളി, കിരൺ ദാസ് പുലന്തറ, ബൈജു രാജ് നെല്ലിക്കാട്,ഷാജഹാൻ കൊയ്ത്തൂർ കോണം, ചെയർമാൻ സൈഫുദ്ദീൻ അസ്അദി, ഷംസുദ്ദീൻ മന്നാനി ചക്കമല, സൈതലി മൗലവി, ഷംസുദ്ദീൻ നാവായിക്കുളം, ഇസ്മായിൽ ആലംകോട്, പാപ്പനംകോട് ഷാനവാസ്, ഫഹദ് നെല്ലിക്കാട്,എന്നിവർ പ്രസംഗിച്ചു. തടിക്കാട് സഈദ് ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന ദീനി വിജ്ഞാന സദസ്സ് നവാസ് മന്നാനി പനവൂർ ഉദ്ഘാടനം ചെയ്തു. കൊച്ചാലുംമൂട് ജലാലുദ്ദീൻ മൗലവി, ജാഫർ മൗലവി,എം എ റഷീദ്, ജാബിർ മൗലവി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിലെ ദുആ മജ്‌ലിസ് നേതൃത്വവും, ഖാദിരിയ നഗറിൽ നിർമ്മിക്കുന്ന പുതിയ മദ്രസ മസ്ജിദിന്റെ തറക്കല്ലിടൽ കർമ്മവും കന്യാകുളങ്ങര മുസമ്മിൽ കോയ തങ്ങൾ ബാഖവി നിർവഹിച്ചു.