വഖഫ് ബില്ല് പ്രക്ഷോഭം ശക്തമാക്കും.-കേരള മുസ്ലിം ജമാഅത് കൗൺസിൽ വഖഫ് ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ജമാഅത് കൗൺസിൽ മുന്നോട്ടു പോകുമെന്ന് കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അഭിപ്രായപെട്ടു. കേരള മുസ്ലിം ജമാഅത് കൗൺസിൽ കോവളം മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് വിഴിഞ്ഞം ഹനീഫ അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ കൗൺസിലർ എൻ എ റഷീദ്, ജില്ലാ ട്രഷറർ പേയാട് മാഹിൻ, സക്കീർ ഹുസൈൻ, എം എം യുസുഫ് ഖാൻ, എൻ. നൗഫൽ, അബ്ദുൽ അസീസ് മുസ്‌ലിയാർ, ഷുജ അമ്പലത്തുമൂല, എം ദൗലത് ഷാ, എ. ഹുസൈൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു