തിരുവനന്തപുരം പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിയമമാക്കാൻ ഒരുങ്ങുന്ന വഖഫ് ഭേദഗതി ബില്ല് മുസ്ലിം ഉന്മൂലനം ലക്ഷ്യം വെച്ചു കൊണ്ടുള്ള കരി നിയമമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു സ്വതന്ത്ര ഭാരതത്തിൽ മതേതരത്വവും ജനാധിപത്യവും മതനിരപേക്ഷതയും ഉറപ്പാക്കാൻ ഉതകുന്ന നിലയിൽ പരമാധികാരം റിപ്പബ്ലിക്കിന്റെ ഭരണഘടന അംഗീകരിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങൾ മുഴുവൻ കവർന്നെടുക്കാനുള്ള കേന്ദ്രസർക്കാരിൻറെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു ജമാഅത്ത് സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കവർന്നെടുക്കാനുള്ള മുസ്ലിം സമുദായത്തിന്റെ സത്വവും സ്വത്തും കവർന്നെടുക്കാനുള്ള രഹസ്യ അജണ്ടയുമായി രംഗത്തിറങ്ങിയിരിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങളുടെ അപകടം ജനമധ്യത്തിൽ തുറന്നുകാണിക്കാൻ സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ എല്ലാ സാധനങ്ങളും പ്രതിഷേധ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ഫെബ്രുവരി 19 കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ കേന്ദ്ര നയങ്ങൾക്കെതിരായി സംഘടിപ്പിച്ചിട്ടുള്ള പോസ്റ്റ് ഓഫീസ് ധർണ വിജയിപ്പിക്കുവാനും, ഇരുപത്തിയൊന്നാം തീയതി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി മഹല്ല് അടിസ്ഥാനത്തിൽ പ്രതിഷേധ ദിനം ആയി ആചരിക്കാനും യോഗം തീരുമാനിച്ചു. വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് സക്കീർ , അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ,അഡ്വക്കേറ്റ് കെ പി മുഹമ്മദ്, പാങ്ങോട് കമറുദ്ദീൻ മൗലവി ,സൈദ് മുത്തുക്കോയ തങ്ങൾ ബാഫഖി, അഡ്വക്കേറ്റ് കുറ്റിയിൽ ഷാനവാസ് ,കെ എച്ച് മുഹമ്മദ് മൗലവി ,എം എം. ജലീൽ പുനലൂർ, രണ്ടാർക്കര മീരാൻ മൗലവി,അഡ്വക്കേറ്റ് .എ എം കെ നൗഫൽ കുളത്തൂപ്പുഴ സലിം, മുണ്ടക്കയം ഹുസൈൻ മൗലവി, ഷംസുദ്ദീൻ ചാരുംമൂട്, അബ്ദുൽ റസാക്ക് ചിറ്റാർ, നേമംഷാഹുൽഹമീദ് , ആരു ടിയിൽ താജ്,എസ് കെ നസീർ, മുഹമ്മദ് കുട്ടി, അഷറഫ് മൗലവി എന്നിവർ സംസാരിച്ചു.