വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് ഹൈവേ സംരക്ഷണ സമിധി നിവേദനം സമർപ്പിച്ചു

അമ്പലത്തറ കുമാരിച്ചന്ത പൂന്തുറ ഹൈവേ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ
ഈഞ്ചക്കൾ കുമാരിച്ചന്ത തിരുവല്ലം കേന്ദ്രമാക്കി നിർമിക്കാൻ പോകുന്ന പാലത്തിന്റെ നിർമാണം നിലവിലെ യാത്ര സൗകര്യങ്ങൾക്കൊന്നും തടസ്സം വരാത്ത രീതിയിലും ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പാതകൾക്കൊന്നും തടസ്സം വരാത്ത രീതിയിൽ ആവശ്യമായ തൂണുകൾ നിലനിർത്തി ജനങ്ങളുടെ ആവശ്യം അംഗീകരിച്ചും വേണം പണി ആരംപിക്കേണ്ടതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഹൈവേ സംരക്ഷണ സമിധി ചെയർമാൻ വൈ എം താജുദ്ധീനും കൺവീനർ രഞ്ജിത്ത് രാജനും ചേർന്ന് സമർപ്പിക്കുന്നു. തദവസരത്തിൽ പൂന്തുറ കോര്പറേഷന് കൗൺസിലർ സലീം, ഹലീൽ റഹ്‌മാൻ, പൂന്തുറ പുത്തൻപള്ളി ജമാഅത് സെക്രട്ടറി മാഹീൻ എന്നിവർ സന്നിഹിതരായിരുന്നു.

Comments (0)
Add Comment