അമ്പലത്തറ കുമാരിച്ചന്ത പൂന്തുറ ഹൈവേ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ
ഈഞ്ചക്കൾ കുമാരിച്ചന്ത തിരുവല്ലം കേന്ദ്രമാക്കി നിർമിക്കാൻ പോകുന്ന പാലത്തിന്റെ നിർമാണം നിലവിലെ യാത്ര സൗകര്യങ്ങൾക്കൊന്നും തടസ്സം വരാത്ത രീതിയിലും ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പാതകൾക്കൊന്നും തടസ്സം വരാത്ത രീതിയിൽ ആവശ്യമായ തൂണുകൾ നിലനിർത്തി ജനങ്ങളുടെ ആവശ്യം അംഗീകരിച്ചും വേണം പണി ആരംപിക്കേണ്ടതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ബഹുമാനപെട്ട തിരുവനന്തപുരം പാർലമെന്റ് മെമ്പർ ശ്രീ ശശി തരൂറിന് ഹൈവേ സംരക്ഷണ സമിതിയിലെ അംഗങ്ങളായ പൂന്തുറ പുത്തൻപള്ളി മുസ്ലീം ജമാഅത്, പൂന്തുറ ST. Thomas ചർച്ച്, SNDP യോഗം ധീവര സഭ വ്യാപാരി വ്യവസായി സങ്കടന തുടങ്ങിയവരുടെ നേതൃത്വത്തിൽ സമിധി ചെയർമാൻ വൈ എം താജുദ്ധീനും കൺവീനവർ രഞ്ജിത്ത് രാജനും ചേർന്ന് സമർപ്പിച്ചു.തദവസരത്തിൽ കോർപ്പറേഷൻ കൗൺസിലർ സലിം, ജമാഅത്ത് ജനറൽ സെക്രട്ടറി മാഹീൻ, ഹലീൽ റഹ്‌മാൻ, സെക്രട്ടറി നുജുമുദ്ധീൻ, റോയൽ മാഹീൻ, ചാത്തിയാർ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര മന്ത്രി നിധിൻ ഗാഡ്കരിക്കുള്ള നിവേദനം അദ്ദേഹത്തിന് സമർപ്പിക്കാൻ വേണ്ടി ശശി തരൂർ MP ഏറ്റുവാങ്ങി.