തിരുവനന്തപുരം : ഒരു മാസക്കാലത്തെ റംസാൻ വൃതത്തിലൂടെ മനസും ശരീരവും ഒരു പോലെ സംസ്കരിക്കപ്പെടണമെന്നും , ലഹരി വസ്തുക്കളുടെ വ്യാപനവും ആർഭാട ജീവിതത്തോടുള്ള അഭിനിവേശവും സമൂഹത്തിലുണ്ടാക്കുന്ന ഭവിഷ്യത്തുക്കളെകുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കാൻ യുവജന സംഘടനകൾ മുഖ്യപങ്ക് വഹിക്കണമെന്നും കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി പറഞ്ഞു .
എസ് വൈ എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി റംസാൻ കാമ്പയിൻറെ ഭാഗമായി സംഘടിപ്പിച്ച ‘ഇസ്തിഖാമ’ – ലീഡേഴ്‌സ് മീറ്റ് – ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡന്റ് ബീമാപള്ളി സിദ്ധീഖ് സഖാഫി അധ്യക്ഷത വഹിച്ചു . നൂറുദ്ധീൻ മഹ്‌ളരി കൊല്ലം വിഷയാവതരണം നടത്തി .സനൂജ് വഴിമുക്ക് , ശാഹുൽ ഹമീദ് സഖാഫി ,നിസാർ കാമിൽ സഖാഫി പാരിപ്പള്ളി ,അനീസ് സഖാഫി വർക്കല ,ഹബീബുള്ള സഖാഫി അവനവഞ്ചേരി ,മുഹമ്മദ് റാഫി നെടുമങ്ങാട് , ഷിബിൻ വള്ളക്കടവ് പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
റംസാൻ കാമ്പയിൻറെ ഭാഗമായി എസ്.വൈ.എസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ഇസ്തിഖാമ’ -ലീഡേഴ്‌സ് മീറ്റ് – സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി ഉദ്‌ഘാടനം ചെയ്യുന്നു
വിവരങ്ങൾക്കു : സനൂജ് വഴിമുക്ക് , സെക്രട്ടറി എസ്.വൈ.എസ് തിരുവനന്തപുരം ജില്ലാ : 9744213786