ബന്ന ചേന്ദമംഗല്ലൂരിനും സുനീഷ് പെരുവയലിനും വിജയമന്ത്രങ്ങളുടെ ആദരം

കോഴിക്കോട്. ബന്ന ചേന്ദമംഗല്ലൂരിനും സുനീഷ് പെരുവയലിനും വിജയമന്ത്രങ്ങളുടെ ആദരം. വിജയമന്ത്രങ്ങള്‍ മുന്നൂറ് എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് മുന്നൂറ് എപ്പിസോഡുകള്‍ക്കും ശബ്ദം നല്‍കിയ ബന്ന ചേന്ദമംഗല്ലൂരിനേയും സാങ്കേതിക സഹായം നല്‍കിയ സുനീഷ് പെരുവയലിനേയും ആദരിച്ചത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ വി കുഞ്ഞാലി, മൈന്‍ഡ് ട്യൂണര്‍ സി.എ.റസാഖ്, ലിപി മാനേജിംഗ് ഡയറക്ടര്‍ അക് ബര്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ഫ്യൂചര്‍ സെക്യൂര്‍ വൈസ് പ്രസിഡണ്ട് റാഹേല്‍ സികെ, സലാം ടൂര്‍സ് ആന്റ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ സലാം, മലബാര്‍ മീഡിയ മാനേജിംഗ് ഡയറക്ടര്‍ വിജയന്‍, ട്രിപ്‌സ്ഓര്‍ടൂര്‍സ് മാമേജര്‍ നൗഷാദ് അലി , മുഹമ്മദ് അഷ്റഫ് എം പി, ഷജന, സജിതകമാല്‍, ജോയ്, ഹാരിസ്, സീനത്ത്, സജിന, ലൈജു റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments (0)
Add Comment