റംസാൻ മുന്നൊരുക്കത്തിന് തുടക്കം

തിരു: പരിശുദ്ധമായ റംസാനെ വരവേൽക്കാൻ ലോക മുസ്ലിം ജനത വൃതശുദ്ധിയോടെ തയ്യാറാകുമ്പോൾ നാം മാതൃബന്‌ധം മറന്നുപോകരുതെന്ന് വെമ്പായം ജമാഅത്ത് ഇമാം ജലീൽ ഫൈസി അഭിപ്രായപ്പെട്ടു. കൃപ ചാരിറ്റീസ് സംഘടിപ്പിച്ച പരിശുദ്ധ റമളാൻ മുന്നൊരുക്കത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മോർ റിയൽ ട്ടേഴ്സ് ചെയർമാനും കൃപചാരിറ്റി വൈസ്ചെയർമാനുമായ അസീം കണ്ട വിളാകം റംസാൻ സഹായം വിതരണം ചെയ്തു. ലോക സമാധാനത്തിന് ആഹ്വാനം നൽകുന്നതാണ് റംസാൻ ദിനരാത്രങ്ങളെന്ന് അസീം കണ്ടവിളാകം പ്രസ്താവിച്ചു. കലാപ്രേമി ബഷീർ ബാബു അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ മാനസ നാടക വേദി സെക്രട്ടറി ബാബു ജോസഫ്, പ്രേംനസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, കൃപ ചാരിറ്റി സെക്രട്ടറി മുഹമ്മദ് മാഹീൻ, സാന്ദ്ര ചാരിറ്റബിൾ ചെയർപേഴ്സൺ ശ്രീജ സാന്ദ്ര, ബീമാപള്ളി അബ്ദുൾ അസീസ് മൗലവി, മൈത്രി ഈവൻ്റ് പ്രസിഡൻ്റ് അശ്വധ്വനി കമാൽ, എസ്.എൻ.ഡി.പി. വനിതാ വിഭാഗം മെമ്പർ ആതിര എന്നിവർ സംബന്ധിച്ചു. ഭിന്നശേഷി കുട്ടികൾക്ക് ഈന്തപ്പഴ വിതരണം, റംസാൻ സന്ദേശ ബ്രോഷർ പ്രകാശനം എന്നിവയും നടന്നു.

 

Comments (0)
Add Comment