ലഹരി എന്ന മാരകവിപത്തിനെതിരെ കെ എസ് ടി എ ബാലരാമപുരം സബ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാബൈയിൽ മൻമോഹൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മുൻ Block പ്രസിണ്ടൻ്റമുമായ സ.മൻമോഹൻ ഉദ്ഘാടനം ചെയ്യുകയും അധ്യക്ഷനായി സിപിഐഎം വിഴിഞ്ഞം ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് സുധീർ സന്നിഹിതനുമായിരുന്നു. അധ്യാപകർ എന്നും ജനങ്ങൾക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് സമൂഹത്തിനെ വിദ്യാർത്ഥികളെ യുവതലമുറയെ കാർന്നു തിന്നുന്ന ബ മാരകമായ ലഹരി എന്ന വിപത്തിനെതിരെ വിഴിഞ്ഞം ബസ് സ്റ്റാൻഡിലും വിഴിഞ്ഞം പരിസരപ്രദേശങ്ങളിലും ബോധവൽക്കരണം നടത്തി .അധ്യാപക പ്രസ്ഥാനം എന്നും വിദ്യാർത്ഥികൾക്കും സമൂഹത്തിൻറെയും വിപത്തുകൾക്കെതിരെ പ്രതികരിക്കുന്ന ഒരു പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിൻറെ ബാലരാമപുരം സബ്ജില്ലാ സെക്രട്ടറി സഖാവ് ബി സന്ധ്യ ബാലരാമപുരം സബ് ജില്ലാ പ്രസിഡൻറ് സഖാവ് ആൻ്റോ രാജേന്ദ്രൻ ടീച്ചേഴ്സ് ബ്രിഗേഡിയർ വോളണ്ടിയർ ക്യാപ്റ്റൻ സഖാവ് വിഷ്ണു ലാൽ തുടങ്ങിയവർ സംസാരിക്കുകയും അധ്യാപക പ്രസ്ഥാനത്തിൻറെ ബാലരാമപുരം സബ്ബ് ജില്ലാ കമ്മിറ്റി അംഗങ്ങൾ മുഴുവൻ പങ്കെടുക്കുകയും ചെയ്തു.