ശിവതാണ്ഡവം തമിഴ് വീഡിയോ ആൽബം കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശം ചെയ്തു

ശിവതാണ്ഡവം തമിഴ് വീഡിയോ ആൽബം കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശം ചെയ്തു. “ജാനകി ഫിലിംസിൻ്റെ ബാനറിൽകലാനിധി അംഗം മഹേഷ് ശിവാനന്ദൻ നിർമ്മിച്ച “ശിവതാണ്ഡവം ” തമിഴ് വീഡിയോ ആൽബം യുട്യൂബ് റിലീസ് തിരുവനന്തപുരം മധുപാലം, കരുമം, ചെറുകര ആയിരവല്ലി തമ്പുരാൻ ക്ഷേത്ര തിരു സന്നിധിയിൽ നടന്ന ചടങ്ങിൽ പ്രശ്സത ഗാനരചയിതാവും സംഗീത സംവിധായകനുംകലാനിധി ട്രസ്റ്റ്‌ രക്ഷധികാരി കരിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി കലാനിധി സെൻ്റർ ഫോർ ഹെറിറ്റേജ് ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാരാ ജേന്ദ്രന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. ശിവതാണ്ഡവം മലയാളം ഗാനം ആലപിച്ച
കലാനിധി പ്രതിഭയായ ധനുഷ് എം . എസ് ആണ് തമിഴ് ഗാനവും ആലാപനം ചെയ്തത്. മലയാളം ഗാനരചന സത്യേന്ദ്രൻ, തമിഴ് രചനയും സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഷാജി മോഹൻ ജഗതി, ഛായാഗ്രഹണം എഡിറ്റിംഗ് മഹേഷ് ശിവാനന്ദൻ.
ചടങ്ങിൽ കലാനിധി അംഗങ്ങളായ ഗോപൻ ശാസ്തമംഗലം, റഹിം പനവൂർ, രമേഷ് ബിജു ചാക്ക , ഗായകൻ ധനുഷ് എം. എസ്, (കലാനിധി പ്രതിഭ )മുക്കംപാലമൂട് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Comments (0)
Add Comment