സ്വാതി മ്യൂസിക്ക് & ഡാൻസ് ഫെസ്റ്റ് 2025 കലാനിധി സെൻറർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ കോളേജ് ഓഫ് മ്യൂസിക്കിൻ്റെ (സംഗീത കോളേജ്) സഹകരണത്തോടെ കലാനിധി സെൻറർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ കോളേജ് ഓഫ് മ്യൂസിക്കിൻ്റെ (സംഗീത കോളേജ്) സഹകരണത്തോടെ
കലാനിധി സെൻറർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിക്കുന്നു

“സ്വാതി മ്യൂസിക്ക് & ഡാൻസ് ഫെസ്റ്റ് 2025”

കർണാടക സംഗീതത്തിലേന്നപോലെ ഹിന്ദുസ്ഥാനി സംഗീതത്തിലും അസാമാന്യ നൈപുണ്യം തെളിയിച്ച തിരുവിതാംകൂർ സംസ്ഥാനത്തെ മഹാരാജാവായിരുന്ന ശ്രീ സ്വാതി തിരുന്നാൾ രാമവർമ്മ തമ്പുരാൻ്റെ സ്മരണാർത്ഥം കലാനിധി ട്രസ്റ്റ് 2025 ഏപ്രിൽ 17 വ്യാഴാഴ്ച മുതൽ 20 ഞായറാഴ്ചവരെ കലാസാംസ്കാരിക പൈതൃകം ഉള്ള കോഴിക്കോടിൻ്റെ മണ്ണിൽ “സ്വാതി ഡാൻസ് മ്യൂസിക് ഫെസ്റ്റ് 2025 സംഘടിപ്പിക്കുന്നു.” കോഴിക്കോട് വിശ്വനാഥ ഓഡിറ്റോറിയത്തിലാണ്(സ്വാതി തിരുനാൾ കലാകേന്ദ്രം, തിരുവന്നൂർ പോസ്റ്റ്‌, കോഴിക്കോട്, 673929.) ഫെസ്റ്റ് നടത്തുന്നത്.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം, ഒഡീസി, കഥക്, മണിപ്പൂരി, നാടോടി നൃത്തം, ഗാനാലാപനം (പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനങ്ങൾ),കവിതയിലും പാട്ടിലും പൂക്കാലം തീർത്ത കവി യൂസഫലി കേച്ചേരി ഓർമ്മയായിട്ടു 10 വർഷം(പത്തു വർഷം 2025മാർച്ച്‌ 21നു )പൂർത്തി യാവുകയാണ്. കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്തു, നിർമ്മാതാവ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ പ്രാതിഭയായിരുന്നു, യൂസഫലി കേച്ചേരി.ലോക സിനിമയിൽ സംസ്‌കൃത ഭാഷയിൽ ചലച്ചിത്ര ഗാനങ്ങൾ എഴുതിയ ഒരേ ഒരു കവി യൂസഫലി ആയിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്കുമുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് കലാനിധി ട്രസ്റ്റ്‌ യൂസഫലി കേച്ചേരി സ്മൃതി പുരസ്‌കാരസന്ധ്യയും സംഘടിപ്പിക്കുന്നു.
പ്രസ്തുത പരിപാടിയുടെ വിജയത്തിനായി താങ്കളുടെ അധികാരപരിധിയിലുള്ള പത്ര – ദൃശ്യ =ഓൺലൈൻ madhywമാധ്യമത്തിൽ അർഹിക്കുന്ന വാർത്താ പ്രാധാന്യം നൽകി വിജയിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

അപേക്ഷ അയക്കേണ്ട അവസാന തീയതി 2025 ഏപ്രിൽ 3 വ്യാഴാഴ്ച.
ഫോൺ നമ്പർ:9447509149/7034491493/8089424969
സ്നേഹാദരങ്ങളോടെ
ശ്രീമതി. ഗീതാ രാജേന്ദ്രൻ, കലാനിധി
ചെയർപേഴ്സൺ & മാനേജിംഗ് ട്രസ്റ്റി

Comments (0)
Add Comment